ന്യൂഡല്‍ഹി: യുഎന്‍ സ്ഥിര പ്രതിനിധിയായി നയതന്ത്രജ്ഞന്‍ ടി.എസ് തിരുമൂര്‍ത്തിക്ക് നിയമനം. നിലവില്‍ വിദേശകാര്യമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറിയായി സേവനമനുഷ്‌ഠിക്കുകയാണ് അദ്ദേഹം. യുഎന്‍ സ്ഥിര പ്രതിനിധിയായ സയ്യിദ് അക്‌ബറുദ്ദീന്‍ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. 1985 ബാച്ചിലെ ഐഎഫ്എസ് ഉദ്യോസ്ഥനാണ് ടി.എസ് തിരുമൂര്‍ത്തി.
യുഎന്‍ സ്ഥിര പ്രതിനിധിയായി ടി.എസ് തിരുമൂര്‍ത്തിയെ നിയമിച്ചു - യുഎന്‍ സ്ഥിര പ്രതിനിധിയായി ടി.എസ് തിരുമൂര്‍ത്തിക്ക് നിയമനം
നിലവില്‍ വിദേശകാര്യമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറിയായി സേവനമനുഷ്‌ഠിക്കുകയാണ് ടി.എസ് തിരുമൂര്‍ത്തി
യുഎന്‍ സ്ഥിര പ്രതിനിധിയായി ടി.എസ് തിരുമൂര്‍ത്തിക്ക് നിയമനം
സ്ലോവേനിയയിലെ ഇന്ത്യന്‍ അംബാസിഡറായി നമ്രതാ എസ് കുമാറിനെയും കേന്ദ്രം നിയമിച്ചിട്ടുണ്ട്. ഓസ്‌ട്രിയയിലെ അംബാസിഡറായി ജയ്‌ദീപ് മസുംമദാറും, ഖത്തര്‍ അംബാസിഡറായി ജോയിന്‍റ് സെക്രട്ടറി ദീപക്ക് മിത്തലിനെയും നിയമിച്ചിട്ടുണ്ട്. ബഹ്‌റിനിലെ അംബാസിഡറായി പീയുഷ് ശ്രീവാസ്‌തവയെയും നിയമിച്ചു.