ബംഗളുരു: കർണാടകയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റായി നളിൻ കുമാർ കട്ടീല്‍ ചുമതലയേറ്റു. ബി.ജെ.പി ഓഫീസായ ജഗന്നാഥ ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പ്രതീകാത്മകമായി ബി.ജെ.പി പതാക നളിൻ കുമാർ കട്ടീലിന് കൈമാറി. സംസ്ഥാന പ്രസിഡന്‍റായിരുന്ന ബി.എസ് യദ്യൂരപ്പ മുഖ്യമന്ത്രിയായതിനെ തുടർന്നാണ് ദക്ഷിണ കന്നഡ എം.പിയായ നളീൻ കുമാർ കട്ടീൽ തെരഞ്ഞെടുക്കപ്പെട്ടത്.
നളിൻ കുമാർ കട്ടീൽ ബി.ജെ.പി കർണാടക പ്രസിഡന്‍റായി ചുമതലയേറ്റു - Nalin Kumar Kateel
18ാം വയസിൽ ആർ.എസ്.എസ് പ്രചാരകനായി പ്രവർത്തനം തുടങ്ങിയ നളിൻ കുമാർ കട്ടീൽ മൂന്ന് തവണ എം.പിയായി
നളീൻ കുമാർ കട്ടീൽ കർണാടക ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റായി അധികാരമേറ്റു
18ാം വയസിൽ ആർ.എസ്.എസ് പ്രചാരകനായി പ്രവർത്തിച്ചു തുടങ്ങിയ നളിൻ കുമാർ കട്ടീൽ മൂന്ന് തവണ എം.പിയായിട്ടുണ്ട്. കാസർകോടും ബി.ജെ.പിയെ ശക്തിപ്പെടുത്താൻ നളിൻ കുമാർ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു.
Last Updated : Aug 27, 2019, 2:38 PM IST