ഇംഫാല്‍: നൊവേല്‍ കൊറോണ വൈറസ് ബാധ സംശയിച്ച് പരിശോധനക്കയച്ച ആറ് പേരുടെ സാംമ്പിളുകളില്‍ രണ്ട് പേരില്‍ പന്നിപ്പനി ഉള്ളതായി കണ്ടെത്തി. പൂനെ നാഷണല്‍ ബയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിളുകളിലാണ് പന്നിപ്പനി ഉള്ളതായി കണ്ടെത്തിയത്. പന്നിപ്പനി കണ്ടെത്തിയ രണ്ടും പേരും വീടുകളില്‍ നിരീക്ഷത്തിലാണെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചു.
കൊറോണ വൈറസ് ബാധ സംശയിച്ച് അയച്ച സാമ്പിളുകളില്‍ പന്നിപ്പനി കണ്ടെത്തി - coronavirus
കൊറോണ വൈറസ് ബാധ ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മണിപ്പൂരിന്‍റെ അതിര്‍ത്തി പ്രദേശങ്ങളിലും ഇംഫാല്‍ അന്താരാഷ്ട്ര വിമാന താവളത്തിലുമായി അഞ്ച് ആരോഗ്യ കേന്ദ്രങ്ങള്‍ തുറന്നു.
കൊറോണ വൈറസ് ബാധ സംശയിച്ച് അയച്ച സാംമ്പിളുകളില്‍ പന്നിപ്പനി കണ്ടെത്തി
പന്നിപ്പനി കണ്ടെത്തിയ രണ്ടു പേരില്‍ ഒരാള്‍ ചൈനയില്‍ നിന്ന് വന്നയാളാണ്. കൊറോണ വൈറസ് ബാധ ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മണിപ്പൂരിന്‍റെ അതിര്‍ത്തി പ്രദേശങ്ങളിലും ഇംഫാല്‍ അന്താരാഷ്ട്ര വിമാന താവളത്തിലുമായി അഞ്ച് ആരോഗ്യ കേന്ദ്രങ്ങള്‍ തുറന്നു. സംസ്ഥാനത്ത് ഇതുവരെ ആര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Last Updated : Feb 5, 2020, 10:00 AM IST