രാജസ്ഥാനില്‍ വെട്ടുക്കിളികളുടെ ആക്രമണത്തില്‍ വന്‍ കൃഷി നാശം - കൃഷി നാശം
3-5 ശതമാനം വിളകളാണ് ഇത്തരത്തില്‍ നശിച്ചത്.
![രാജസ്ഥാനില്‍ വെട്ടുക്കിളികളുടെ ആക്രമണത്തില്‍ വന്‍ കൃഷി നാശം Ajmer farmers COVID-19 swarm of locusts Crops damaged Agriculture department രാജസ്ഥാനില്‍ വെട്ടുക്കിളികളുടെ ആക്രമണത്തില്‍ വന്‍ തോതില്‍ കൃഷി നാശം വെട്ടുക്കിളികളുടെ ആക്രമണം കൃഷി നാശം രാജസ്ഥാന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7177548-1050-7177548-1589353018011.jpg)
ജയ്‌പൂര്‍: രാജസ്ഥാനിലെ അജ്‌മീറില്‍ വെട്ടുക്കിളികളുടെ ആക്രമണത്തില്‍ വന്‍ തോതില്‍ കൃഷി നാശിച്ചതായി പരാതി. ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുന്ന കര്‍ഷകര്‍ക്ക് ഇത് അധിക ബാധ്യതയായിരിക്കുകയാണ്. 3-5 ശതമാനം വിളകളാണ് ഇത്തരത്തില്‍ നശിച്ചത്. ആക്രമണം തടയുന്നതിന് ബാക്കിയുള്ള കൃഷിയിടങ്ങളില്‍ കീടനാശിനി തളിക്കുന്നത് ആരംഭിച്ചതായി കൃഷി വകുപ്പ് അറിയിച്ചു. ഇത്തരത്തില്‍ ജില്ലയിലെ 1,362 ഹെക്‌റ്റര്‍ കൃഷിയിടം സംരക്ഷിക്കാന്‍ കഴിയുമെന്നും കൃഷി വകുപ്പ് പറഞ്ഞു. കര്‍ഷകര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനും ആരംഭിച്ചതായി കൃഷി വകുപ്പ് അറിയിച്ചു.