കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളില്‍ സ്വാമി വിവേകാനന്ദ പ്രതിമ നശിപ്പിച്ചു - പശ്ചിമ ബംഗാള്‍

മാ ശാരദ നാനി ദേവി ശിശു ശിക്ഷ കേന്ദ്രത്തിന് മുന്നില്‍ സ്ഥാപിച്ച പ്രതിമയാണ് അജ്ഞാതര്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

Swami Vivekananda's statue vandalised in West Bengal  പശ്ചിമ ബംഗാളില്‍ സ്വാമി വിവേകാനന്ദ പ്രതിമ നശിപ്പിച്ചു  സ്വാമി വിവേകാനന്ദ  സ്വാമി വിവേകാനന്ദ പ്രതിമ നശിപ്പിച്ചു  പശ്ചിമ ബംഗാള്‍  മാ ശാരത നാനി ദേവി ശിശു ശിക്ഷ കേന്ദ്രം
പശ്ചിമ ബംഗാളില്‍ സ്വാമി വിവേകാനന്ദ പ്രതിമ നശിപ്പിച്ചു

By

Published : Feb 23, 2020, 9:47 AM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബുര്‍വാനില്‍ സ്വാമി വിവേകാനന്ദ പ്രതിമ നശിപ്പിച്ച നിലയില്‍. മാ ശാരദ നാനി ദേവി ശിശു ശിക്ഷ കേന്ദ്രത്തിന് മുന്നില്‍ സ്ഥാപിച്ച പ്രതിമയാണ് അജ്ഞാതര്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ബുര്‍വാന്‍ പൊലീസ് അറിയിച്ചു. പ്രദേശവാസികളുടെ മൊഴിശേഖരിക്കുന്നതിനൊപ്പം സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് പൊലീസ് സൂപ്രണ്ട് അജിത് സിംഗ് യാദവ് പറഞ്ഞു.

ഇത് രണ്ടാം തവണയാണ് പ്രതിമ നശിപ്പിക്കുന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഒന്നര വര്‍ഷത്തിന് മുമ്പ് സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നും പ്രതിമ പുനര്‍നിര്‍മിച്ചതാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.

ABOUT THE AUTHOR

...view details