കേരളം

kerala

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, സ്വാമി നിത്യാനന്ദക്കെതിരെ കേസെടുത്തു

By

Published : Nov 21, 2019, 8:49 AM IST

കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, ബാലവേല, ആശ്രമത്തിന് വേണ്ടി പണം പിരിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളിലാണ് സ്വാമി നിത്യാനന്ദക്കെതിരെ പൊലീസ് കേസെടുത്തത്

ആൾ ദൈവമായ സ്വാമി നിത്യാനന്ദക്കെതിരെ പൊലീസ് എഫ്ഐആർ

ഗാന്ധി നഗർ: സ്വാമി നിത്യാനന്ദക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, കുട്ടികളെക്കൊണ്ട് ആശ്രമത്തിന് വേണ്ടി പണം പിരിപ്പിക്കൽ എന്നിവ ആരോപിച്ചാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. സ്വാമി നിത്യാനന്ദയുടെ അനുയായികളായ സാദ്‌വി പ്രാൻപ്രിയാനന്ദ, പ്രിയതാത്വ റിധി കിരൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് കുട്ടികളെ തട്ടിക്കൊണ്ടു പോകൽ, അനധികൃത തടവിൽ പാർപ്പിക്കൽ എന്നീ കേസുകളിലാണ് അറസ്റ്റ്.

സ്വാമി നിത്യാനന്ദക്കെതിരെ പൊലീസ് എഫ്ഐആർ

'യോഗിനി സർവഗ്യാപീതം' ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടുത്തിയ കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. ഫ്ലാറ്റിൽ ബാലവേല ചെയ്യിപ്പിച്ചെന്നും പീഡിപ്പിച്ചെന്നുമാണ് ഒമ്പതും പത്തും പ്രായമുള്ള രണ്ട് കുട്ടികളുടെ മൊഴി. മറ്റ് രണ്ട് കുട്ടികളുടെ മാതാപിതാക്കളും ഇതേ ആരോപണങ്ങൾ ഉന്നയിച്ച് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്ന് അഹമ്മദാബാദ് ഗ്രാമീണ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.ടി കാമരിയ പറഞ്ഞു.

ഐപിസി 365, 344 തുടങ്ങിയ വിവിധ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. 1986 ലെ ബാലവേല നിരോധന നിയന്ത്രണ നിയമത്തിലെ 14-ാം വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details