ന്യൂഡൽഹി: എല്ലാ വിദേശ ഉൽപ്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്ന് 'സ്വദേശി' അർഥമാക്കുന്നില്ലെന്ന് ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത്. അനുയോജ്യമായത് വാങ്ങും. പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിദേശ നിക്ഷേപത്തിന്‍റെയും ഇനങ്ങളുടെയും വരവ് നിയന്ത്രിക്കുന്നതുമാണ് സ്വദേശി എന്ന ആശയം കൊണ്ട് അർഥമാക്കുന്നത്. എന്നാൽ പുറത്തുനിന്ന് വാങ്ങുന്നത് നമ്മുടെ ആവശ്യങ്ങൾക്ക് അനുസൃതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയനും സ്വദേശിയും ആയിരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച മോഹൻ ഭഗവത് കൊവിഡ്-19 ന് ശേഷം ഉണ്ടാകുന്ന സാഹചര്യം ആവശ്യമുള്ള ഫലങ്ങൾ നൽകിയില്ലെന്ന് വ്യക്തമാക്കുന്നു.
എല്ലാ വിദേശ ഉൽപ്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്ന് 'സ്വദേശി' അർഥമാക്കുന്നില്ല; മോഹൻ ഭഗവത് - ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത്
പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിദേശ നിക്ഷേപത്തിന്‍റെയും ഇനങ്ങളുടെയും വരവ് നിയന്ത്രിക്കുന്നതുമാണ് സ്വദേശി എന്ന ആശയം കൊണ്ട് അർഥമാക്കുന്നത്.
എല്ലാ വിദേശ ഉൽപ്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്ന് 'സ്വദേശി' അർത്ഥമാക്കുന്നില്ല; മോഹൻ ഭഗവത്
സ്വാശ്രയ രാജ്യങ്ങൾക്കിടയിൽ പരസ്പര സഹകരണം ആവശ്യമാണ്. എല്ലാവരും ലോകത്തെ "ഒരു കുടുംബം, ഒരു വിപണി" ആയി കണക്കാക്കണം. ലോകമെമ്പാടുമുള്ള ഉൽപന്നങ്ങൾ പ്രാദേശികവൽക്കരിക്കുന്നതിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തിന്‍റെ ആവശ്യമുണ്ട്. പ്രാദേശികമായി ലഭ്യമല്ലാത്തതോ ഇന്ത്യക്ക് പരമ്പരാഗതമായി കുറവുള്ളതോ ആയ വസ്തുക്കളോ സാങ്കേതികവിദ്യകളോ മാത്രമേ ഇറക്കുമതി ചെയ്യാവു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.