ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3ല്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗില്‍ ആർഡിഎക്‌സ് കണ്ടെത്തി. പുലർച്ചെ മൂന്ന് മണിയോടെയാണ് എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിമാനത്തവളത്തില്‍ അജ്ഞാത ബാഗ് കണ്ടെത്തിയതായി സന്ദേശം ലഭിച്ചത്. വിമാനത്താവളത്തില്‍ ഡോഗ് സ്കോഡും സ്ഫോടക വസ്തു ഡികറ്ററും ഉപയോഗിച്ച് പരിശോധിച്ചതിന് ശേഷം ബാഗ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ സ്ഫോടക വസ്തുവാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ആർഡിഎക്‌സുമായി ഡല്‍ഹി വിമാനത്താവളത്തില്‍ അജ്ഞാത ബാഗ്; സുരക്ഷ ശക്തം കറുത്ത നിറത്തിലുള്ള ബാഗ് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. ബാഗിന്‍റെ ഉള്ളിലുള്ളത് ആർഡിഎക്സ് ആണെന്ന പ്രാഥമിക നിഗമനത്തിലാണ് സുരക്ഷ ഉദ്യോഗസ്ഥർ. അടുത്ത 24 മണിക്കൂർ സ്ഫോടക വസ്തു നിരീക്ഷിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ വിശദാംശങ്ങൾ പറയാൻ സാധിക്കുവെന്ന് സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു.
ആർഡിഎക്‌സുമായി ഡല്‍ഹി വിമാനത്താവളത്തില്‍ അജ്ഞാത ബാഗ്; സുരക്ഷ ശക്തം സിഐഎസ്‌എഫിന്‍റെ സഹായത്തോടെ ബാഗ് നീക്കംചെയ്തെന്ന് എയർപോർട്ട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സഞ്ജയ് ഭാട്ടിയ പറഞ്ഞു. സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ബാഗ് തുറന്ന് പരിശോധിച്ചിട്ടില്ല. ബാഗിനുള്ളില്‍ വൈദ്യുത കമ്പികൾ കണ്ടെത്തിയിട്ടണ്ട്. ഇതേ തുടർന്ന് വിമാനത്താവള പരിസരത്തെ സുരക്ഷ വർദ്ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ബാഗ് കണ്ടെത്തിയതോടെ വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ പുറത്തേക്ക് പോകാൻ അനുവദിക്കാത്തത് പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തെ തുടർന്ന് ടെർമിനല്‍ 3ന് പുറത്തുള്ള റോഡിലും ഗതാഗതം നിരോധിച്ചിരുന്നു. വിമാനത്താവളത്തിൽ സിഐഎസ്‌എഫും ഡല്‍ഹി പൊലീസും ചേർന്ന വിശദമായ പരിശോധന നടത്തിയ ശേഷമാണ് പുലർച്ചെ 4 മണിയോടെ യാത്രക്കാരെ പുറത്തേക്ക് പോകാൻ അനുവദിച്ചത്. മൂന്ന് ടെർമിനലുകളാണ് ഡല്‍ഹി വിമാനത്താവളത്തിനുള്ളത്. ആഭ്യന്തര, അന്തർദേശീയ വിമാനങ്ങളാണ് ടെർമിനൽ -3ൽ നിന്ന് സർവീസ് നടത്തുന്നത്.
ഡല്‍ഹി വിമാനത്താവളത്തില്‍ അജ്ഞാത ബാഗ്