പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ; മദ്രാസ് സര്‍വകലാശാല അടച്ചു - പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം
പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരുമെന്നും അവധി നല്‍കി പ്രതിഷേധം അവസാനിപ്പിക്കാനുള്ള സര്‍വകലാശാലയുടെ പദ്ധതി നടക്കില്ലെന്നും വിദ്യാര്‍ഥികൾ പറഞ്ഞു
ചെന്നൈ : പൗരത്വ നിയമത്തിനെതിരെ നടക്കുന്ന വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മദ്രാസ് സര്‍വകലാശാല അടച്ചു. പ്രതിഷേധം ശക്തമാകാനുള്ള സാഹചര്യം കണക്കിലെടുത്ത് സര്‍വകലാശാലയിലും പരിസരങ്ങളിലും കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. മാനേജ്‌മെന്‍റ് മുന്നോട്ടുവെച്ച മദ്ധ്യസ്ഥ ചര്‍ച്ച വിദ്യാര്‍ഥികൾ നേരത്തെ നിരസിച്ചിരുന്നു. തുടര്‍ന്നാണ് ഡിസംബര്‍ 23 വരെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികൾക്കും ഗവേഷണ വിദ്യാര്‍ഥികൾക്കും അവധി നല്‍കാന്‍ മാനേജ്‌മെന്‍റ് തീരുമാനിച്ചത്. കൂടാതെ ഡിസംബര്‍ 24 മുതല്‍ ജനുവരി ഒന്നു വരെയും സര്‍വകലാശാലക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരുമെന്നും അവധി നല്‍കി പ്രതിഷേധം അവസാനിപ്പിക്കാനുള്ള സര്‍വകലാശാലയുടെ പദ്ധതി നടക്കില്ലെന്നും വിദ്യാര്‍ഥികൾ പറഞ്ഞു.