കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരില്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ പൊലീസുദ്യോഗസ്ഥന് ജാമ്യം - terror case

അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസത്തിന് ശേഷവും പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്.

ജമ്മുകശ്‌മീര്‍  പൊലീസുദ്യോഗസ്ഥന് ജാമ്യം  Suspended J&K DSP Davinder Singh gets bail terror case  terror case  Davinder Singh
ജമ്മു കശ്‌മീരില്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ പൊലീസുദ്യോഗസ്ഥന് ജാമ്യം

By

Published : Jun 19, 2020, 5:07 PM IST

ന്യൂഡല്‍ഹി: ജമ്മുകശ്‌മീരില്‍ ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഡിഎസ്‌പി ദവീന്ദ്ര സിംഗിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസത്തിന് ശേഷവും പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ഇര്‍ഫാന്‍ ഷാഫി മീറിനും ജാമ്യം ലഭിച്ചു. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ഇരുവര്‍ക്കും ജാമ്യം നല്‍കിയത്.

ABOUT THE AUTHOR

...view details