ന്യൂഡൽഹി:സസ്‌പെൻഷനിലായിരുന്ന ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ ദാവിന്ദർ സിംഗിന്‍റെ കസ്റ്റഡി കാലാവധി ഏപ്രിൽ 10 വരെ നീട്ടി. പട്യാല ഹൗസ് കോടതി പ്രത്യേക ജഡ്ജിയായ മുനിഷ് മർക്കസാണ് കസ്റ്റഡി കാലവധി നീട്ടിയത്. കേസിലെ മറ്റ് പ്രതികളായ ജാവേദ് ഇക്ബാൽ, സയ്യിദ് നവീദ് മുഷ്താക്, ഇമ്രാൻ ഷാഫി മിർ എന്നിവരുടെയും കസ്റ്റഡി കാലാവധിയും ഏപ്രിൽ 10 വരെ നീട്ടി. ദേശിയ തലസ്ഥാനത്തും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് സിറ്റി പൊലീസ് അവകാശപ്പെട്ടതിനെ തുടർന്ന് കോടതി ഏപ്രിൽ 3 വരെ സയ്യിദ് നവീദ് മുഷ്താക്കിനെയും മറ്റുള്ളവരെയും പൊലീസ് കസ്റ്റഡിയിൽ അയച്ചിരുന്നു.
ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ ദാവിന്ദർ സിംഗിന്‍റെ കസ്റ്റഡി കാലാവധി നീട്ടി - ഡൽഹി പൊലീസ്
പട്യാല ഹൗസ് കോടതി പ്രത്യേക ജഡ്ജിയായ മുനിഷ് മർക്കസാണ് കസ്റ്റഡി കാലവധി നീട്ടിയത്. കേസിലെ മറ്റ് പ്രതികളായ ജാവേദ് ഇക്ബാൽ, സയ്യിദ് നവീദ് മുഷ്താക്, ഇമ്രാൻ ഷാഫി മിർ എന്നിവരുടെയും കസ്റ്റഡി കാലാവധിയും ഏപ്രിൽ 10 വരെ നീട്ടി.
ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ ദാവിന്ദർ സിംഗിന്‍റെ കസ്റ്റഡി കാലാവധി നീട്ടി
ജമ്മു-ശ്രീനഗർ ദേശീയപാതയിൽ രണ്ട് ഹിസ്ബുൾ മുജാഹിദീന്‍ തീവ്രവാദികൾക്കൊപ്പം കാറിൽ സഞ്ചരിച്ച കേസിലാണ് ദാവിന്ദർ സിംഗിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 120 ബി പ്രകാരം ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ജമ്മു കശ്മീരിലെയും പഞ്ചാബിലെയും യുവാക്കൾക്ക് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പരിശീലനം നൽകുന്നുണ്ടെന്ന് എഫ്ഐആറില്‍ പറയുന്നു. എഫ്‌ഐആർ പ്രകാരം ദാവിന്ദർ സിംഗിനെ കസ്റ്റഡിയിലെടുത്തിരുന്നു.