ആം ആദ്മി എം പി ഹരിന്ദര്‍സിംഗ് ഖല്‍സ ബി ജെ പിയില്‍ - സസ്പെന്‍ഡ്
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് 2015ല്‍ ഹരിന്ദര്‍സിംഗ് ഖല്‍സയെ ആം ആദ്ംമി പുറത്താക്കിയിരുന്നു. പഞ്ചാബിലെ ഫത്തേപൂര്‍ സാഹിബില്‍ നിന്നുള്ള എം പിയാണ് ഖല്‍സ

ഹരിന്ദര്‍സിംഗ് ഖല്‍സ ബി.ജെ.പിയില്‍ ചേര്‍ന്നു
ആം ആദ്മി എം.പി ഹരിന്ദര്‍സിംഗ് ഖല്‍സ ബി ജെ പിയില്‍ ചേര്‍ന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ആംആദ്മിയില്‍ നിന്ന് 2015ല്‍ ഖല്‍സയെ പുറത്താക്കിയിരിന്നു. കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ സാന്നിധ്യത്തിലാണ് ഖല്‍സ ബിജെപിയില്‍ ചേര്‍ന്നത്. പഞ്ചാബിലെ ഫത്തേപൂര്‍ സാഹിബില്‍ നിന്നുള്ള എം പിയാണ് ഖല്‍സ. എന്‍ ഡി എ ഘടകകക്ഷിയായ ശിരോമണി അകാലിദളിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് ആം ആദ്മിയില്‍ ചേരുകയായിരുന്നു.