ന്യൂഡൽഹി:ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട കേസിൽ ആം ആദ്‌മി പാർട്ടി നേതാവ് താഹിർ ഹുസൈനെ ഡല്‍ഹി പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഡല്‍ഹിയിലുണ്ടായ കലാപത്തിനിടെയാണ് അങ്കിത് ശർമ കൊല്ലപ്പെട്ടത്. ശർമയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജാഫ്രാബാദിലെ അഴുക്കുചാലില്‍ നിന്നും കഴിഞ്ഞ ബുധനാഴ്‌ചയാണ് ശർമയുടെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇയാളെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയെന്ന് കണ്ടെത്തുകയായിരുന്നു. ഹുസൈന്‍റെ അനുയായികൾ ശർമയെ മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തുവെന്ന് അദ്ദേഹത്തിന്‍റെ കുടുംബം ആരോപിച്ചു.
ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകം; ആം ആദ്‌മി നേതാവ് താഹിർ ഹുസൈന്‍ അറസ്‌റ്റില്‍ - ഡല്‍ഹി കലാപം
കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ ആം ആദ്‌മി പാർട്ടി താഹിർ ഹുസൈനെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
![ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകം; ആം ആദ്‌മി നേതാവ് താഹിർ ഹുസൈന്‍ അറസ്‌റ്റില്‍ AAP Councillor Tahir Hussain delhi news ഡല്‍ഹി കലാപം താഹിർ ഹുസൈന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6304519-thumbnail-3x2-thu.jpg)
ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകം; ആം ആദ്‌മി നേതാവ് താഹിർ ഹുസൈന്‍ അറസ്‌റ്റില്‍
പ്രദേശത്ത് ഉണ്ടായ കലാപത്തിൽ ആം ആദ്‌മി നേതാവിന് പങ്കുണ്ടെന്ന് സമീപവാസികളും പറഞ്ഞിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ ആം ആദ്‌മി പാർട്ടി താഹിർ ഹുസൈനെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.