കേരളം

kerala

ETV Bharat / bharat

പാകിസ്ഥാൻ ചാരപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ച പ്രാവിനെ കശ്‌മീരില്‍ പിടികൂടി - Pakistan

പ്രാവിന്‍റെ ശരീരത്തില്‍ നിന്നും അക്കങ്ങള്‍ എഴുതിയ മോതിരം കണ്ടെടുത്തു

പ്രാവിനെ പിടികൂടി  ചാരപ്രവർത്തി  കശ്മീർ  കതുവ ജില്ല  പാകിസ്ഥാൻ  spy pigeon  Pakistan  Suspected 'spy' pigeon from Pakistan captured along IB in J-K
പാകിസ്ഥാൻ ചാരപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ച പ്രാവിനെ കശ്‌മീരില്‍ പിടികൂടി

By

Published : May 25, 2020, 4:16 PM IST

Updated : May 25, 2020, 4:38 PM IST

ശ്രീനഗർ: പാകിസ്ഥാന്റെ ചാരപ്രവൃത്തികൾക്കായി പരിശീലനം ലഭിച്ചെന്ന് സംശയിക്കുന്ന പ്രാവിനെ ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും പിടികൂടി. കത്‌വ ജില്ലയിലെ അതിർത്തിയിൽ നിന്നാണ് പ്രാവിനെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. പ്രത്യേകമായി കോഡ് ചെയ്ത സന്ദേശം പ്രാവിന്‍റെ ദേഹത്ത് ഉണ്ടായിരുന്നതായി പ്രാവിനെ പിടികൂടിയ മന്യാരി ഗ്രാമത്തിലുള്ളവർ പറഞ്ഞു. ഈ സന്ദേശം എന്താണെന്ന് കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട സുരക്ഷാ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഗ്രാമീണര്‍ ഇന്നലെയാണ് പ്രാവിനെ പിടികൂടി ലോക്കൽ പൊലീസിന് കൈമാറിയത്. അതിന്‍റെ കാലിൽ കുറച്ച് നമ്പറുകൾ എഴുതി ചേർത്ത മോതിരം ഘടിപ്പിച്ചിട്ടുള്ളതായി കണ്ടു. സംഭവത്തിൽ അന്വേഷണം നടന്ന് വരികയാണെന്ന് കത്‌വ സീനിയർ പൊലീസ് സൂപ്രണ്ട് ശൈലേന്ദ്ര മിശ്ര പറഞ്ഞു.

Last Updated : May 25, 2020, 4:38 PM IST

ABOUT THE AUTHOR

...view details