കൊറോണ വൈറസ് ബാധിച്ചതായി സംശയം; യുവതിയെ ഋഷികേശ് എയിംസില്‍ പ്രവേശിപ്പിച്ചു - suspected patient of corona virus in Rishikesh
കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്ന ഒരു യുവതിയെ ഋഷികേശിലെ എയിംസില്‍ പ്രവേശിപ്പിച്ചു. രക്ത സാമ്പിൾ അന്വേഷണത്തിനായി പൂനെ ലബോറട്ടറിയിലേക്ക് അയച്ചു
ഡെറാഡൂണ്‍: കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്ന യുവതിയെ ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. നേരത്തെ ഡൂൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യുവതിയുടെ രക്ത സാമ്പിൾ അന്വേഷണത്തിനായി പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. യുവതിയെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആരോഗ്യ നില തൃപ്‌തികരമെന്നും എയിംസിന്‍റെ ഇൻസുലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കയാണെന്നും ഡോക്ടർ യു.ബി മിശ്ര പറഞ്ഞു. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.