കേരളം

kerala

ETV Bharat / bharat

ഐഎസ് തീവ്രവാദികൾ ബംഗളൂരുവിൽ പിടിയിൽ - Suspected ISIS terrorist

രാജ്യത്തുടനീളം പൊലീസ് നടത്തിയ അന്വേഷണത്തിന് ശേഷമാണ് തീവ്രവാദികളെ  പിടികൂടുന്നത്.

ISIS terrorist arrested  Bengaluru terrorist  Suspected ISIS terrorist  ഐഎസ് തീവ്രവാദികൾ ബംഗളുരുവിൽ പിടിയിൽ
ഐഎസ് തീവ്രവാദികൾ ബംഗളൂരുവിൽ പിടിയിൽ

By

Published : Jan 17, 2020, 9:24 AM IST

ബംഗളൂരു: ഐഎസ് തീവ്രവാദി മെഹബൂബ് പാഷയെയും കൂട്ടാളികളെയും ബംഗളൂരുവിൽ അറസ്റ്റ് ചെയ്‌തതായി സംസ്ഥാന ഇന്‍റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്. ബുധനാഴ്ച്ച വൈകിട്ടോടെയാണ് ഇവർ കസ്റ്റഡിയിലാകുന്നത്. രാജ്യത്തുടനീളം പൊലീസ് നടത്തിയ അന്വേഷണത്തിന് ശേഷമാണ് തീവ്രവാദികളെ പിടികൂടുന്നത്. സദ്ദുഗുന്തേപല്യ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന പ്രതികൾ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലീസിൽ നിന്നും സെൻട്രൽ ക്രൈംബ്രാഞ്ചിൽ നിന്നും രക്ഷപെട്ടിരുന്നു. ബംഗളൂരുവിൽ ജിഹാദി ഗ്രൂപ്പിനെ നയിച്ച മെഹബൂബ് പാഷ ബന്നർഗട്ട റോഡിൽ അൽ ഹിന്ദ് ട്രസ്റ്റ് സ്ഥാപിക്കുകയും ജിഹാദി സംഘടനയ്ക്ക് തുടക്കമിടുകയും ചെയ്‌തിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

ABOUT THE AUTHOR

...view details