ലക്നൗ: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തയാൾ അറസ്റ്റിലായി. ദൽപത് എന്നയാളാണ് അറസ്റ്റിലായത്. ഹാപൂർ ജില്ലയിലാണ് സംഭവം നടന്നത്. വീടിന് മുമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഓഗസ്റ്റ് ആറിനാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തെ കാട്ടിനുള്ളിൽ നിന്നും അവശനിലയിൽ കുട്ടിയെ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ - ഉത്തർപ്രദേശ് ബലാത്സംഗം
ഹാപൂർ ജില്ലയിൽ ഓഗസ്റ്റ് ആറിനാണ് സംഭവം നടന്നത്. അംരോഹ സ്വദേശിയായ ദൽപത് എന്നയാളാണ് അറസ്റ്റിലായത്.
1
തന്നെ തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയ പ്രതി മെഹ്‌മൂദ്‌പൂരിലെ താമസസ്ഥലത്ത് വസ്ത്രങ്ങളും ആത്മഹത്യാക്കുറിപ്പും ഉപേക്ഷിച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഒരു ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെടാൻ ആഗ്രഹമില്ല. എന്‍റെ ജീവിതം ഞാൻ തന്നെ അവസാനിപ്പിക്കും. ദയവായി എന്‍റെ കുട്ടികളെ ഉപദ്രവിക്കരുത് എന്നാണ് പ്രതി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്.