ന്യൂഡല്‍ഹി: അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ പിറന്നാൾ ദിനത്തില്‍ ആശംസകൾ നേര്‍ന്ന് ഭര്‍ത്താവ് സ്വരാജ് കൗശല്‍. ട്വിറ്ററിലൂടെയാണ് മുൻ ഗവര്‍ണര്‍ കൂടിയായ സ്വരാജ് കൗശല്‍ പ്രിയതമക്ക് ജന്മദിനാശംസകൾ നേര്‍ന്നത്. പിറന്നാള്‍ കേക്കിന് മുന്നില്‍ കത്തിയുമായി പുഞ്ചിരിയോടെയിരിക്കുന്ന സുഷമ സ്വരാജിന്‍റെ ചിത്രമാണ് സ്വരാജ് കൗശല്‍ പങ്കുവച്ചത്. 'സന്തോഷ ജന്മദിനം സുഷമ സ്വരാജ് - നമ്മുടെ ജീവിതത്തിന്‍റെ സന്തോഷം' എന്ന് അദ്ദേഹം ചിത്രത്തിനൊപ്പം ട്വിറ്ററില്‍ കുറിച്ചു.
സുഷമ സ്വരാജിന് പിറന്നാൾ ആശംസയുമായി ഭര്‍ത്താവ് സ്വരാജ് കൗശല്‍ - പിറന്നാൾ ആശംസ
പിറന്നാള്‍ കേക്കിന് മുന്നില്‍ പുഞ്ചിരിച്ചിരിക്കുന്ന സുഷമ സ്വരാജിന്‍റെ ചിത്രമാണ് സ്വരാജ് കൗശല്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്.
ഇന്ത്യന്‍ വിദേശ ഇടപെടലുകളില്‍ മന്ത്രിയായിരിക്കെ സുഷമ സ്വരാജ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് രണ്ട് പ്രധാന സ്ഥാപനങ്ങള്‍ക്ക് സുഷമ സ്വരാജിന്‍റെ പേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രവാസി ഭാരതീയ കേന്ദ്ര സുഷമ സ്വരാജ് ഭവന്‍ എന്നും ഫോറിന്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വ്വീസ് എന്നും ഇനി മുതല്‍ അറിയപ്പെടും. 2014 മുതല്‍ 2019 വരെയാണ് സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയായിരുന്നത്. 2019 ഓഗസ്റ്റിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമ സ്വരാജ് മരണപ്പെടുന്നത്.