ഇന്ത്യൻ വ്യോമസേന പാകിസ്ഥാനില്‍ ഭീകരരുടെ താവളത്തെ ലക്ഷ്യം വെച്ച് നടത്തിയ വ്യോമാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സര്‍വ്വകക്ഷിയോഗം വിളിച്ചു.വൈകിട്ട് അഞ്ച് മണിക്കാണ്സർവ്വകക്ഷിയോഗം ചേരുന്നത്. ബാലാകോട്ടിൽ ജയ്ഷെ മുഹമ്മദ് ക്യാമ്പിന് നേരെ വ്യോമസേന നടത്തിയ ഭീകരാക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി, രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു.
വ്യോമാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം
ഇന്ത്യ ഇന്ന് നടത്തിയ വ്യോമാക്രമണവും അതിര്‍ത്തിയിലെ സുരക്ഷയും ചര്‍ച്ചയാകും.
സുഷമ സ്വരാജ്
അതേസമയം പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ഇന്ത്യക്ക് താക്കീതുമായി രംഗത്തെത്തി. പാകിസ്ഥാനെ വെറുതെ വെല്ലുവിളിക്കേണ്ടെന്നും, ഏതു നേരത്തും തിരിച്ചടിക്കാൻ സജ്ജരാണെന്നുമായിരുന്നു പാകിസ്ഥാന്‍റെ പ്രതികരണം.തെഹരിക് ഇ ഇൻസാഫ് പാർട്ടിയുടെ ഓദ്യോഗിക ട്വിറ്ററിലൂടെയാണ് പാകിസ്ഥാന്‍റെ പ്രതികരണം പുറത്ത് വിട്ടത്.