പട്‌ന: കൊവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ബീഹാറിന് സഹായം ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തെഴുതി. 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്‌ത 7,434 കോടി രൂപ നിലവിലെ സാമ്പത്തിക വർഷത്തിലെ ഈ പാദത്തിനുള്ളിൽ അനുവദിക്കണമെന്നാണ് കത്തിലെ ഉള്ളടക്കം. പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് 5,018 കോടിയും നഗരങ്ങളിലെ പ്രാദേശിക സ്ഥാപനങ്ങൾക്ക് 2,416 കോടിയും അനുവദിക്കണമെന്ന് കത്തിൽ സുശീൽ കുമാർ മോദി ആവശ്യപ്പെട്ടു.
ബിഹാറിന് സഹായം ആവശ്യപ്പെട്ട് കേന്ദ്രധനമന്ത്രിക്ക് കത്ത് - കൊവിഡ്
15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്‌ത 7,434 കോടി രൂപ ഈ സാമ്പത്തിക വർഷത്തിലെ ഈ പാദത്തിനുള്ളിൽ അനുവദിക്കണമെന്നാണ് കത്തിലെ ഉള്ളടക്കം.
ബിഹാറിന് ഗ്രാന്‍റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബീഹാർ ഉപമുഖ്യമന്ത്രി നിർമ്മല സീതാരാമന് കത്തെഴുതി
യൂണിവേഴ്‌സിറ്റി അധ്യാപകരുടെയും ശമ്പളവും സമാഗ്ര ശിക്ഷാ അഭിയാന്‍റെ കേന്ദ്ര വിഹിതം നൽകുന്നതും നീട്ടിവെക്കണമെന്നും കത്തിൽ ഉപമുഖ്യമന്ത്രി കേന്ദ്രത്തോട് അഭ്യർഥിച്ചു. ഏഴാം ശമ്പള കമ്മീഷന്‍റെ ശുപാർശ പ്രകാരം 767 കോടി രൂപ ഇതിനകം സർവകലാശാലകൾക്ക് ശമ്പളത്തിനായി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.