കേരളം

kerala

ETV Bharat / bharat

മുസ്ലീങ്ങള്‍ക്കിടയില്‍ പ്രതിപക്ഷ പാർട്ടികൾ മിഥ്യാധാരണ പ്രചരിപ്പിക്കുന്നു: സുശീല്‍ മോദി - Sushil Modi

സി‌എ‌എയെക്കുറിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ മുസ്ലീം സമുദായത്തിൽ മിഥ്യാധാരണകൾ പരത്തുന്നുവെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി

പൗരത്വ ഭേദഗതി നിയമം  മുസ്ലീകൾക്കിടയിൽ പ്രതിപക്ഷ പാർട്ടികൾ മിഥ്യാധാരണ പ്രചരിപ്പിക്കുന്നു  സി‌എ‌എ  ഉപമുഖ്യമന്ത്രി സുശീൽ മോദി  Sushil Modi  Bihar's opposition parties of spreading myth among Muslims about CAA
സുശീൽ മോദി

By

Published : Jan 5, 2020, 7:39 PM IST

ബിഹാര്‍: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മുസ്ലീങ്ങള്‍ക്കിടയില്‍ പ്രതിപക്ഷ പാർട്ടികൾ മിഥ്യാധാരണ പ്രചരിപ്പിക്കുന്നുവെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി. സി‌എ‌എയെക്കുറിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ മുസ്ലീം സമുദായത്തിൽ മിഥ്യാധാരണകൾ പരത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എതിരാളികളായ ചില പുരോഹിതന്മാരും മുസ്ലീങ്ങളില്‍ ഭയം വളർത്തുന്നുവെന്ന് സുശീല്‍ മോദി പറഞ്ഞു.

നിയമം നടപ്പാക്കിയതോടെ മുസ്ലീങ്ങളെ രാജ്യത്ത് നിന്നും പുറത്താക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞു തുടങ്ങി. അതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ ഇപ്പോള്‍ അവസാനിച്ചതെന്നും സുശീൽ മോദി പറഞ്ഞു.

ABOUT THE AUTHOR

...view details