കേരളം

kerala

ETV Bharat / bharat

സുശീല്‍ കുമാര്‍ മോദി രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

അന്തരിച്ച കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്‍റെ മരണത്തോടെ വന്ന ഒഴിവിലേക്കാണ് സുശീല്‍ കുമാര്‍ മോദി തെരഞ്ഞെടുക്കപ്പെട്ടത്.

By

Published : Dec 7, 2020, 6:11 PM IST

സുശീല്‍ കുമാര്‍ മോദി  സുശീല്‍ കുമാര്‍ മോദി രാജ്യസഭയിലേക്ക്  Sushil Kumar Modi  Sushil Kumar Modi elected unopposed to Rajya Sabha  Bihar  ബിഹാര്‍  ബിജെപി
സുശീല്‍ കുമാര്‍ മോദി രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

പട്‌ന: ബിഹാറില്‍ മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ലോക് ജന്‍ശക്തി പാര്‍ട്ടി സ്ഥാപകനും കേന്ദ്ര മന്ത്രിയുമായ അന്തരിച്ച രാം വിലാസ് പസ്വാന്‍റെ മരണത്തോടെ വന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസമാണ് സുശീല്‍ കുമാര്‍ മോദിയെ എതിരില്ലാതെ തെരഞ്ഞെടുത്തത്. അദ്ദേഹത്തോടൊപ്പം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ശ്യാം നന്ദന്‍ പ്രസാദും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും സൂക്ഷ്‌മ പരിശോധനയില്‍ തള്ളിപ്പോയിരുന്നു. 243 അംഗ നിയമസഭയിലെ 10 പേര്‍ പോലും ശ്യാം നന്ദന്‍ പ്രസാദിനെ പിന്തുണച്ചിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് അധികൃതര്‍ വ്യക്തമാക്കി. ചടങ്ങില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തര്‍ കിഷോര്‍ പ്രസാദ്, രേണു ദേവി, ബിഹാര്‍ ബിജെപി പ്രസിഡന്‍റ് സഞ്ജയ് ജെയ്‌സ്വാള്‍ എന്നിവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details