ലക്നൗ: സുഷാന്ത് സിംഗ് രജ് പുത്തിന്‍റെ വിയോഗം താങ്ങാനാകാതെ 12 വയസുകാരനായ ആരാധകൻ തൂങ്ങി മരിച്ചു. ഗ്രേറ്റർ നോയിഡയിൽ ശനിയാഴ്ചയാണ് സംഭവം. സുഷാന്ത് ആത്മഹത്യക്കായി തിരഞ്ഞെടുത്ത അതേ മാർഗം തന്നെയാണ് ആറാം ക്ലാസുകാരനും തിരഞ്ഞെടുത്തത്. മകനെ അന്വേഷിച്ച് മാതാപിതാക്കൾ മുറിയിലെത്തിയപ്പോള്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു.
സുഷാന്തിന്റെ മരണത്തില്‍ മനംനൊന്ത് യുപിയിൽ 12 വയസുകാരൻ ആത്മഹത്യ ചെയ്തു - സുഷാന്ത് സിംഗ് രജ് പുത്ത്
ഇഷ്ടതാരത്തിന്‍റെ വിയോഗം സഹിക്കാൻ കഴിയാതെ കുട്ടികൾ ആത്മഹത്യ ചെയ്യുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്
![സുഷാന്തിന്റെ മരണത്തില്‍ മനംനൊന്ത് യുപിയിൽ 12 വയസുകാരൻ ആത്മഹത്യ ചെയ്തു sushant singh rajput fan commits suicide sushant singh rajput fan suicide in hapur sushant fans suicide sushant singh rajput suicide സുഷാന്തിന്റെ വിയോഗം യുപിയിൽ 12 വയസുകാരൻ ആത്മഹത്യ ചെയ്തു സുഷാന്ത് സിംഗ് രജ് പുത്ത് ആത്മഹത്യ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7720259-994-7720259-1592812491236.jpg)
സുശാന്തിന്‍റെ മരണവാർത്ത് ടിവിയില്‍ കണ്ടപ്പോള്‍ മകന്‍ അസ്വസ്ഥനായിരുന്നതായി മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. വീട്ടുകാരുടെ അഭ്യർഥന മാനിച്ച് മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മാനസിക സമർദ്ദമുണ്ടാക്കുന്ന വാർത്തകളിൽ നിന്നും കുട്ടികളെ മാറ്റി നിർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
താരത്തിന്റെ നഷ്ടം സഹിക്കാൻ കഴിയാതെ ഉത്തർപ്രദേശിൽ പത്താം ക്ലാസ് വിദ്യാർഥിയും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. തന്‍റെ ഇഷ്ടപ്പെട്ട താരത്തിന് സാധിക്കുമെങ്കിൽ തനിക്കും സാധിക്കുമെന്ന തരത്തിൽ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഇതിന് മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.