മുംബൈ: കരിഞ്ചന്തയില്‍ വില്‍ക്കാനായി പൂഴ്ത്തി വച്ച 81000 സര്‍ജിക്കല്‍ മാസ്കുകള്‍ പൊലീസ് പിടിച്ചെടുത്തു. കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. നൗഷാദ് കമാല്‍ സിംഗാണ് അറസ്റ്റിലായതെന്ന് മുംബൈ ക്രൈംബ്രാഞ്ച് അറിയിച്ചു. ധാരാവിയിലാണ് റെയ്ഡ് നടത്തിയത്.
പന്ത്രണ്ട് ലക്ഷം രൂപയുടെ മാസ്ക് പിടിച്ചെടുത്തു - മാസ്ക്
നൗഷാദ് കമാല്‍ സിംഗാണ് അറസ്റ്റിലായതെന്ന് മുംബൈ ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. ധാരാവിയിലാണ് റെയ്ഡ് നടത്തിയത്. കൊവിഡ്-19 പടര്‍ന്ന് പിടിക്കാന്‍ ആരംഭിച്ചതോടെ ജനങ്ങള്‍ വ്യാപകമായി മാസ്ക് ഉപയോഗിക്കുന്നുണ്ട്.
പന്ത്രണ്ട് ലക്ഷം രൂപയുടെ മാസ്ക് പിടിച്ചെടുത്തു
ഇതോടെ പല സ്ഥലങ്ങളിലും മാസ്കിന് ക്ഷാമം നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് കരിഞ്ചന്തയില്‍ കൂടിയ വിലക്ക് വില്‍ക്കാന്‍ മാസ്കൂകള്‍ സുക്ഷിച്ചത്. അന്തര്‍ ദേശീയ മര്‍ക്കറ്റില്‍ 12 ലക്ഷം രൂപ വിലവരും. അവശ്യ വസ്തുക്കള്‍ ആവശ്യത്തില്‍ കൂടുതല്‍ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. മാസ്കിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.