ബെംഗളൂരൂ: ഓഗസ്റ്റ് 15 ന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുമെന്ന് വിദഗ്ധർ സൂചിപ്പിച്ചതായി കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ. ഇതിന്‍റെ അടിസ്ഥാനത്തിൽ ആവശ്യമായ എല്ലാ മുൻകരുതലുകളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ഓഗസ്റ്റ് 15 ന് ശേഷം കർണാടകയിൽ കൊവിഡ് 19 കേസുകൾ വർധിക്കുമെന്ന് വിദഗ്ധർ
രാജ്യത്തെ 90 ശതമാനം രോഗികളും പത്ത് നഗരങ്ങളിലാണെന്നും ഈ പട്ടികയിൽ ബെംഗളൂരൂ ഉൾപ്പെട്ടിട്ടില്ലെന്നും കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ പറഞ്ഞു
ഓഗസ്റ്റ് 15 ന് ശേഷം കർണാടകയിൽ കൊവിഡ് 19 കേസുകൾ വർധിക്കുമെന്ന് വിദഗ്ധർ
സംസ്ഥാനത്ത് നിലവിൽ 3000 ൽ അധികം കൊവിഡ് രോഗികളുണ്ടെന്നും ഇവരിൽ 97 ശതമാനവും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നവരാണെന്നും മന്ത്രി അറിയിച്ചു. കർണാടകയിൽ ഇതുവരെ 6245 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 72 പേർ മരിക്കുകയും 2976 പേർ രോഗ മുക്തരാകുകയും ചെയ്തിട്ടുണ്ട്. 258 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ പത്ത് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.