ഭുവനേശ്വർ: ഗുജറാത്തിൽ നിന്ന് ഒഡീഷയിലേക്ക് തിരികെയെത്തിയ അതിഥി തൊഴിലാളി ഹോം ക്വാറന്‍റൈനിലിരിക്കെ മരിച്ചു. 50കാരനായ നഹന്ദസോള സ്വദേശിയാണ് മരിച്ചത്. മെയ് 17ന് ഗുജറാത്തിൽ നിന്ന് തിരികെയെത്തിയതിന് ശേഷം ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂട്ട് ക്വാറന്‍റൈനിൽ കഴിഞ്ഞെന്നും മെയ് 24നാണ് ഹോം ക്വാറന്‍റൈനിലേക്ക് മാറിയതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.കൊവിഡ് ലക്ഷണങ്ങൾ ഇയാൾ കാണിച്ചിരുന്നില്ലെന്നും പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും മരിക്കുകയുമായിരുന്നുവെന്നും കുടുംബാംഗങ്ങൾ കൂട്ടിച്ചേർത്തു.
ഗുജറാത്തിൽ നിന്ന് തിരികെയെത്തിയ അതിഥി തൊഴിലാളി മരിച്ചു - ഹോം ക്വാറന്‍റൈൻ വാർത്ത
ഒഡീഷയിലേക്ക് തിരികെയെത്തിയ അതിഥി തൊഴിലാളി ഹോം ക്വാറന്‍റൈനിൽ കഴിയുമ്പോഴാണ് മരിച്ചത്.
ഗുജറാത്തിൽ നിന്ന് തിരികെയെത്തിയ അതിഥി തൊഴിലാളി മരിച്ചു
ഇയാളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നില്ല. വിഷയത്തിൽ ഗ്രാമത്തിലെ സർപഞ്ച് പൊലീസിൽ പരാതി നൽകി. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാകും ഇയാളുടെ മൃതദേഹം സംസ്‌കരിക്കുക.