സൂറത്ത്:ഗുജറാത്തില്‍ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായി രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സഞ്ചരിച്ചത് 36 മണിക്കൂര്‍. സൂറത്തില്‍ റസ്റ്റൊറന്‍റില്‍ തൊഴിലാളിയായ സുബ്ബരാജാണ് മരിച്ചത്. ഇയാള്‍ കഴിഞ്ഞ 15 വര്‍ഷമായി സൂറത്തിലാണ് ജോലി ചെയ്യുന്നത്. ഏപ്രില്‍ 12ന് മരിച്ചു.
സൂറത്തില്‍ നിന്നും മൃതദേഹം 36 മണിക്കൂര്‍ കൊണ്ട് തമിഴ്നാട്ടില്‍ എത്തിച്ച് ഡ്രൈവര്‍മാര്‍
സൂറത്തില്‍ റസ്റ്റൊറന്‍റില്‍ തൊഴിലാളിയായ സുബ്ബരാജാണ് മരിച്ചത്. ഇയാള്‍ കഴിഞ്ഞ 15 വര്‍ഷമായി സൂറത്തിലാണ് ജോലി ചെയ്യുന്നത്. ഏപ്രില്‍ 12ന് മരിച്ചു.
ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വീട്ടുകാര്‍ക്ക് സൂറത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. താഴ്ന്ന സാമ്പത്തിക നിലയുള്ള ഇവര്‍ക്ക് സൂറത്തില്‍ പോയി മൃതദേഹം ഏറ്റുവാങ്ങുക സാധ്യമായിരുന്നില്ല. ഇതോടെ ഇയാളുടെ ഭാര്യ രംഗനായകി ജില്ലാ കലക്ടര്‍ ശില്‍പ പ്രഭാകറിനോട് സഹായം അഭ്യര്‍ഥിച്ചു. അസിസ്റ്റന്‍റ് കലക്ടര്‍ ശിവഗുരുവിന്‍റെ സഹായത്തോടെ സര്‍ക്കാര്‍ ഗതാഗത സംവിധാനങ്ങള്‍ ഒരുക്കി. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ദൗത്യം സായ് കറുപ്പ ആംബുലന്‍സ് സര്‍വീസ് ഏറ്റെടുത്തു. ആംബുലന്‍സ് ഡ്രൈവര്‍ യുവരാജും സഹായിയും കൂടി മൃതദേഹവുമായി സൂറത്തില്‍ നിന്നും പുറപ്പെട്ടു. 2000ത്തില്‍ ഏറെ കിലോമീറ്ററാണ് ഇവര്‍ ആംബുലന്‍സ് ഓടിച്ചത്.
ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക വഴി തമിഴ്നാട്ടിലേക്ക് വാഹനം എത്തിക്കുകയായിരുന്നു. മൃതദേഹം വീട്ടിലെത്തിയതോടെ ബന്ധുക്കള്‍ നന്ദി പറഞ്ഞതായി യുവരാജ് പറഞ്ഞു. ബന്ധുക്കള്‍ പണം നല്‍കിയെങ്കിലും ഇവര്‍ സ്വീകരിച്ചില്ല. തിരികെ സൂറത്തിലെത്തിയ ഇരുവരും ഉത്തര്‍ പ്രദേശിലെ മറ്റൊരു രോഗിയേയും രണ്ട് മണിക്കൂര്‍ കൊണ്ട് നാട്ടിലെത്തിച്ചു. ശ്രീ കറുപ്പ ആംബുലന്‍സ് സര്‍വീസിന് അഞ്ച് വാഹനങ്ങളാണുള്ളത്. വര്‍ഷങ്ങളായി പാവപ്പെട്ടവര്‍ക്ക് വേണ്ടി വാഹനം നല്‍കാറുണ്ടെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു.