കേരളം

kerala

ETV Bharat / bharat

ലോകത്തിലെ ഏറ്റവും വില കൂടിയ മോതിരം ഗുജറാത്തിന് സ്വന്തം - world's most expensive ring

ലോകത്തിലെ ഏറ്റവും വില കൂടിയ ഡയമണ്ട് മോതിരം നിർമ്മിച്ച് വിശാൽ അഗർവാളും ഖുഷ്ബു അഗർവാളും. 29 കോടിയാണ് മോതിരത്തിൻ്റെ വില.

ലോകത്തിലെ ഏറ്റവും വില കൂടിയ മോതിരം ഗുജറാത്തിൽ

By

Published : Oct 6, 2019, 8:26 AM IST

ഗാന്ധി നഗർ: ഗുജറാത്തിലെ സൂറത്തിൽ 6690 വജ്രം കൊണ്ട് താമരാകൃതിയിലുള്ള മോതിരം നിർമ്മിച്ച് റെക്കോർഡിട്ടു. 29 കോടി വില വരുന്ന മോതിരം ലോകത്തിലെ തന്നെ വിലയേറിയ ഡയമണ്ട് മോതിരങ്ങളിലൊന്നാണ്. വിശാൽ അഗർവാളും ഖുഷ്ബു അഗർവാളുമാണ് ലോകശ്രദ്ധ പിടിച്ചു പറ്റിയ ഡയമണ്ട് മോതിരത്തിൻ്റെ സൃഷ്ടിക്ക് പിന്നിൽ. 58.176 ഗ്രാം ഭാരമുള്ള മോതിരത്തിൽ 48 വജ്രം കൊത്തിയ ഇതളുകളാണുള്ളത്. ഒരു വർഷമാണ് ഇവർ വജ്ര മോതിരത്തിൻ്റെ സൃഷ്ടിക്ക് ചെലവഴിച്ചത്. 2018 ൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ഈ ലോട്ടസ് റിങ് ഇടം നേടിയിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details