ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പിന് പുതിയ വോട്ടര്‍ പട്ടികയെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്‌തു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്‍റെ ഉത്തരവ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഹാജരായി.
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി - local body elections
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി നടത്താനുള്ള തെരെഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം കഴിഞ്ഞ ഫെബ്രുവരി 13നായിരുന്നു ഹൈക്കോടതി റദ്ദാക്കിയത്. 2019ലെ ലോക്‌സഭാ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുകയെന്നത് അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.