കേരളം

kerala

ETV Bharat / bharat

കുട്ടികളുടെ അവകാശ തർക്കത്തില്‍ പുതിയ മാർഗ നിർദ്ദേശമില്ലെന്ന് സൂപ്രീം കോടതി

കുട്ടികളുടെമേല്‍ രക്ഷിതാക്കൾക്കുള്ള അവകാശവുമായി ബന്ധപ്പെട്ട വഷയത്തില്‍ കുടുംബകോടതികളാണ് തീരുമാനം എടുക്കേണ്ടതെന്നും സുപ്രീം കോടതി

Supreme Court news  court news  സുപ്രീം കോടതി വാർത്ത  കോടതി വാർത്ത  lockdown news  ലോക്ക്‌ഡൗണ്‍ വാർത്ത
സൂപ്രീം കോടതി

By

Published : Apr 30, 2020, 5:42 PM IST

ന്യൂഡല്‍ഹി: കുട്ടികളെ കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബകോടതിയില്‍ കേസ് നിലനില്‍ക്കുന്ന മാതാപിതാക്കളുടെ കാര്യത്തില്‍ ലോക്ക് ഡൗണ്‍ കാലത്ത് പുതിയ മാർഗ നിർദ്ദേശങ്ങൾ വേണമെന്ന ഹർജി തള്ളി സുപ്രീം കോടതി. ദേശീയ തലത്തില്‍ ഇത്തരത്തില്‍ പുതിയ മാർഗനിർദ്ദേശം വേണമെന്ന് ഉത്തരവിടാനാകില്ല. കുടുംബ കോടതികളാണ് വിഷയം തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. കുട്ടികളെ രക്ഷിതാക്കൾക്ക് കാണാനുള്ള അവകാശവുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ കാലത്ത് പുതിയ മാർഗനിർദ്ദേശം വേണമെന്ന പൊതുതാല്‍പ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

അവകാശ തർക്കത്തെ തുടർന്ന് വേറിട്ട് താമസിക്കുന്ന രക്ഷിതാക്കൾക്ക് കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികളെ കാണാന്‍ അവസരം ഒരുക്കണമെന്ന് ഹർജിയിലൂടെ ആവശ്യപെട്ടു. ലോക്ക് ഡൗണ്‍ കാലത്ത് വിട്ടുനില്‍ക്കുന്ന രക്ഷിതാക്കൾക്ക് കുട്ടികളെ കാണാന്‍ സാധിക്കുന്നില്ല. ഇതിന് പരിഹാരം ഉണ്ടാക്കണമെന്നാണ് ഹർജിയിലൂടെ ആവശ്യപെട്ടത്. ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ സമാന സാഹചര്യത്തില്‍ രക്ഷിതാക്കൾക്ക് ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ സഹായത്തോടെ കുട്ടികളെ കാണാന്‍ അവസരം ഒരുക്കിയെന്ന് ഹർജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ABOUT THE AUTHOR

...view details