ന്യൂഡൽഹി: ദേവസ്വം ബോർഡ് കമ്മിഷണർ നിയമനത്തിന് ഉദ്യോഗസ്ഥരുടെ പേര് നിര്‍ദേശിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അടുത്ത തിങ്കളാഴ്‌ചക്കകം മൂന്ന് ഉദ്യോഗസ്ഥരുടെ പേര് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.
ദേവസ്വം ബോർഡ് കമ്മിഷണർ; ഉദ്യോഗസ്ഥരുടെ പേര് നല്‍കണമെന്ന് സുപ്രീംകോടതി - സുപ്രീം കോടതി
ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചിന്‍റെതാണ് നടപടി
![ദേവസ്വം ബോർഡ് കമ്മിഷണർ; ഉദ്യോഗസ്ഥരുടെ പേര് നല്‍കണമെന്ന് സുപ്രീംകോടതി Supreme Court on Devaswom Board commissioner appoinment Devaswom Board commissioner appoinment ദേവസ്വം ബോർഡ് കമ്മീഷണർ നിയമനം ന്യൂഡൽഹി സുപ്രീം കോടതി supreme court](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5241757-1075-5241757-1575277700706.jpg)
ദേവസ്വം ബോർഡ് കമ്മിഷണർ; ഉദ്യോഗസ്ഥരുടെ പേര് നല്‍കണമെന്ന് സുപ്രീംകോടതി
നേരത്തെ ഹൈക്കോടതി കമ്മിഷണര്‍ നിയമനത്തിന് നേരിട്ട് ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചിന്‍റെ നടപടി. നിലവിലെ കമ്മിഷണര്‍ എം ഹര്‍ഷന് മറ്റ് അധിക ചുമതലകള്‍ ഉള്ളതിനാലാണ് പുതിയ കമ്മിഷണറെ നിയമിക്കുന്നത്.
Last Updated : Dec 2, 2019, 2:40 PM IST