കേരളം

kerala

ETV Bharat / bharat

സുപ്രീംകോടതി അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍ - Found Dead

തുണി ഉപയോഗിച്ച് വായ മൂടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം

Noida

By

Published : Jul 4, 2019, 9:29 AM IST

ന്യൂഡല്‍ഹി: സുപ്രീംകോടതി അഭിഭാഷകയെ നോയിഡയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുല്‍ജീത് കൗറിനെയാണ് (60) ചൊവ്വാഴ്‌ച രാത്രിയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുണി ഉപയോഗിച്ച് വായ മൂടിക്കെട്ടിയ നിലയിലായിരുന്നു. ഒറ്റക്ക് താമസിക്കുന്ന കുല്‍ജീതിന്‍റെ സഹായികളായി കഴിഞ്ഞയാഴ്‌ച എത്തിയ ദമ്പതികളെ സംഭവത്തിന് ശേഷം കാണാതായിട്ടുണ്ട്. വീടിനു മുന്നിലുണ്ടായിരുന്ന കാറും കാണാനില്ല. ആര്‍മി ഉദ്യോഗസ്ഥനായിരുന്ന നവ്ജ്യോത് സിങ്ങാണ് ഭര്‍ത്താവ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരു മാസത്തിനിടെ ഉത്തര്‍പ്രദേശില്‍ രണ്ടാമത്തെ അഭിഭാഷകയെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.

ABOUT THE AUTHOR

...view details