ന്യൂഡൽഹി: അഭിഭാഷകർക്കും സ്വന്തമായി കേസ് വാദിക്കുന്ന അപേക്ഷകർക്കും ഇ-ഫയലിംഗ്, ലിസ്റ്റിംഗ്, വീഡിയോ കോൺഫറൻസിംഗ് വഴിയുള്ള വിചാരണ എന്നിവയ്ക്കായി സുപ്രീം കോടതി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്‌ഒപി) പുറപ്പെടുവിച്ചു.
വിര്‍ച്വല്‍ കോടതി നടപടി ക്രമങ്ങൾ വിശദീകരിച്ച് സുപ്രീം കോടതി
ഇന്ന് മുതൽ അടുത്ത മാസം 19 വരെ വിര്‍ച്വല്‍ കോടതിയായി പ്രവർത്തിക്കുന്ന സുപ്രീം കോടതിയുടെ നടപടിക്രമങ്ങളെ കുറിച്ചാണ് പുതിയ സർക്കുലറിൽ വിശദീകരിക്കുന്നത്
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വിവിധ വിഭാഗങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങളും സമയാസമയങ്ങളിൽ ഇന്ത്യൻ സർക്കാരും ഡൽഹി എൻസിടി ഗവൺമെന്‍റും പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളും കണക്കിലെടുത്ത്, ഇന്ന് മുതൽ ജൂൺ 19 വരെ വിര്‍ച്വല്‍ കോടതിയായാണ് ഉന്നത കോടതി പ്രവർത്തിക്കുന്നത്. അതായത്, വീഡിയോ കോൺഫറൻസിംഗ് അല്ലെങ്കിൽ ടെലികോൺഫറൻസിംഗ് വഴിയാണ് കോടതി കേസുകൾ പരിഗണിക്കുക. മാർച്ച് 23, മാർച്ച് 26, ഏപ്രിൽ 17 തിയതികളിൽ പ്രസിദ്ധീകരിച്ച മുൻ സർക്കുലറുകളെ അസാധുവാക്കിയാണ് സുപ്രീം കോടതി പുതിയ സർക്കുലർ പുറപ്പെടുവിച്ചത്.