കേരളം

kerala

ETV Bharat / bharat

കോടതിയലക്ഷ്യ ഹര്‍ജിയില്‍ പ്രശാന്ത് ഭൂഷണ്‌ നോട്ടീസ് - contempt of court

നാഗേശ്വർ റാവുവിനെ സി.ബി.​ഐ ഇടക്കാല ഡയറക്​ടറായി നിയമിച്ചതിനെതിരായ കേസിനെ സംബന്ധിച്ച പരാമർശത്തിനാണ്​ നോട്ടീസ്.

പ്രശാന്ത് ഭൂഷൺ

By

Published : Feb 6, 2019, 3:25 PM IST

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ നടപടി തുടങ്ങി. സിബിഐയുടെ ഇടക്കാല ഡയറക്ടറായി നാഗേശ്വര്‍ റാവുവിനെ നിയമിച്ചതിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് സുപ്രീംകോടതി കോടതിലക്ഷ്യ ഹര്‍ജിയില്‍ നോട്ടീസ് അയച്ചത്.

അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലും കേന്ദ്ര സർക്കാരും നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കോടതിയില്‍ തന്നെ ഉണ്ടായിരുന്ന പ്രശാന്ത് ഭൂഷൺ നോട്ടീസ് കൈപ്പറ്റുകയും മറുപടി നല്‍കാൻ മൂന്നാഴ്ച സമയം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കേസ് മാര്‍ച്ച് ഏഴിലേക്ക് മാറ്റി.

സിബിഐയുടെ ഇടക്കാല ഡയറക്ടറായി എം നാഗേശ്വര റാവുവിനെ നിയമിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട്, ഉന്നത നിയമ ഉദ്യോഗസ്ഥന്‍ വഴി സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു. സെലക്ഷന്‍ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് നാഗേശ്വര റാവുവിനെ സിബിഐയുടെ ഇടക്കാല ഡയറക്ടറായി നിയമിച്ചതെന്ന് കാണിക്കുന്ന രേഖകള്‍ ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്ക് കൈമാറിയത് വേണുഗോപാല്‍ ആയിരുന്നു. ഇത് കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രശാന്ത് ഭൂഷന്‍റെ ആരോപണം.


ABOUT THE AUTHOR

...view details