ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിലെ അതിർത്തി പ്രദേശങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരെ ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി ഈ മാസം 16 ന് വാദം കേൾക്കും.
കര്‍ഷക പ്രക്ഷോഭത്തിന് എതിരെയുള്ള ഹര്‍ജി സുപ്രീംകോടതി 16ന് പരിഗണിക്കും - കർഷകരെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി 16 ന് പരിഗണിക്കും
കര്‍ഷകരെ മാറ്റണമെന്നാണ് ആവശ്യം
കർഷക പ്രക്ഷോഭം; കർഷകരെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി 16 ന് പരിഗണിക്കും
റോഡ് ഉപരോധം മൂലം യാത്രക്കാർ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നും വ്യക്തമാക്കി നിയമ വിദ്യാർത്ഥി ഋഷഭ് ശർമ സമർപ്പിച്ച ഹർജിയിലുള്ള വാദമാണ് 16 ന് കേൾക്കുന്നത്. ചീഫ് ജസ്‌റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്‌റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്‌റ്റിസ് വി.രാമസുബ്രഹ്മണ്യൻ എന്നിവരാണ് ഹർജി പരിഗണിക്കുന്നത്.
Last Updated : Dec 14, 2020, 12:52 PM IST