കർണാടക പ്രതിസന്ധി; വിമത എംഎൽഎമാരുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
നേരത്തെ എംഎൽഎമാരുടെ രാജികത്തുകളിൽ നിശ്ചിത സമയത്തിനകം തീരുമാനം എടുക്കാനുള്ള സുപ്രീംകോടതി നിര്‍ദേശം സ്പീക്കര്‍ തള്ളിയിരുന്നു
ന്യുഡൽഹി: കർണാടകത്തിലെ വിമത എംഎൽഎമാർ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സ്പീക്കർ രാജി സ്വീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് 15 വിമത എംഎൽഎമാര്‍ നൽകിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. നേരത്തെ എംഎൽഎമാരുടെ രാജി കത്തുകളിൽ നിശ്ചിത സമയത്തിനകം തീരുമാനം എടുക്കാനുള്ള സുപ്രീംകോടതി നിര്‍ദേശം സ്പീക്കര്‍ തള്ളിയിരുന്നു. നിശ്ചിത സമയ പരിധിക്കുള്ളിൽ തീരുമാനം എടുക്കണമെന്ന് കോടതിക്ക് ഉത്തരവിടാൻ ആകില്ലെന്നായിരുന്നു സ്പീക്കറുടെ വാദം. രാജി കത്തുകളിന്മേൽ വിശദമായ പരിശോധന നടത്തി തീരുമാനം എടുക്കാനുള്ള അധികാരം ഉണ്ടെന്നും സ്പീക്കർ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ സ്‍പീക്കറുടെ അധികാരങ്ങളിൽ കോടതിക്ക് ഏത് അളവുവരെ ഇടപെടാം എന്നതാകും ഇന്ന് പ്രധാനമായും കോടതി പരിശോധിക്കുക. വിഷയത്തില്‍ മുമ്പ് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളും ഇന്ന് പരിഗണിക്കും.