പാക് അധീന കശ്‌മീര്‍ പാർലമെന്‍റ് സീറ്റായി പ്രഖ്യാപിക്കണം; ഹര്‍ജി തള്ളി സുപ്രീംകോടതി - പൊതുതാൽപര്യ ഹർജി
പാകിസ്ഥാന്‍റെ അധീനതയിലുള്ള ഇന്ത്യൻ പ്രദേശങ്ങളായതിനാൽ 24 നിയമസഭാ സീറ്റുകൾ പാക് അധീന കശ്‌മീര്‍, ഗിൽജിത്ത് എന്നിവിടങ്ങളിൽ നിന്ന് സർക്കാർ രൂപപ്പെടുത്തിയിട്ടുണ്ട്.
ന്യൂഡൽഹി:പാക് അധീന കശ്‌മീര്‍, ഗിൽജിത്ത് എന്നിവയെ പാർലമെന്‍റ് സീറ്റുകളായി പ്രഖ്യാപിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. അപേക്ഷ സമര്‍പ്പിച്ചതിന് റോയിലെ മുന്‍ ഉദ്യോഗസ്ഥന്‍ രാം കുമാര്‍ യാദവിന് 50,000 രൂപ പിഴയും വിധിച്ചു. നിയമപരമായി ഹര്‍ജി അംഗീകരിക്കാന്‍ ആവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പാകിസ്ഥാന്‍റെ അധീനതയിലുള്ള ഇന്ത്യൻ പ്രദേശങ്ങളായതിനാൽ 24 നിയമസഭാ സീറ്റുകൾ പാക് അധീന കശ്‌മീര്‍, ഗിൽജിത്ത് എന്നിവിടങ്ങളിൽ നിന്ന് സർക്കാർ രൂപപ്പെടുത്തിയിട്ടുണ്ട്