കേരളം

kerala

ETV Bharat / bharat

സിവിൽ സർവീസ് പരീക്ഷ നീട്ടിവെക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി - സിവിൽ സർവ്വീസ്

പരീക്ഷ നടത്താനായുളള എല്ലാവിധ മുൻ കരുതലുകളും നടത്തിയിട്ടുണ്ടെന്ന് യുപിഎസ്‌സി ഉറപ്പ് നൽകിയതിന് ശേഷമാണ് കോടതിയുടെ നടപടി

civil services exam  Supreme Court  postpone Civil Services exams  UPSC civil services examination 2020  ന്യൂഡൽഹി  newdelhi  Covid 19  കൊവിഡ് 19 സുപ്രീം കോടതി  സിവിൽ സർവ്വീസ്  പരീക്ഷ നീട്ടൽ
സിവിൽ സർവീസ് പരീക്ഷ നീട്ടവെക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

By

Published : Sep 30, 2020, 4:42 PM IST

ന്യൂഡൽഹി: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ യുപി‌എസ്‌സി സിവിൽ സർവീസ് പരീക്ഷ 2020 നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. പരീക്ഷ നടത്താനായുളള എല്ലാവിധ മുൻ കരുതലുകളും നടത്തിയിട്ടുണ്ടെന്ന് യുപിഎസ്‌സിയുടെ ഉറപ്പ് നൽകിയതിന് ശേഷമാണ് കോടതിയുടെ നടപടി. ചുമയും ജലദോഷവും അനുഭവിക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക ഇരിപ്പിട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നും യു‌പി‌എസ്‌സി ഉറപ്പുവരുത്തണമെന്ന് കോടതി പറഞ്ഞു. അഡ്മിറ്റ് കാർഡുള്ള വിദ്യാർത്ഥികൾക്ക് പ്രാദേശികമായി താമസിക്കാൻ അനുവാദം നൽകണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടാൻ കോടതി യുപി‌എസ്‌സിയോട് നിർദ്ദേശിച്ചു.

കൊവിഡ് മൂലം ലൈബ്രറികൾ അടഞ്ഞുകിടന്നതിനാൽ വിദ്യാർഥികൾക്ക് പരീക്ഷക്ക് തയ്യാറെടുക്കാൻ സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹർജിയാണ് കോടതി തള്ളിയത്. ഇത് 1950 അല്ലെന്നും വിദ്യാർഥികൾക്ക് ഓൺലൈനായി എല്ലാത്തരം വിവരങ്ങളും ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. അപര്യാപ്തമായ ഗതാഗത സൗകര്യങ്ങളുടെ വാദവും കോടതി തള്ളി. സംസ്ഥാനങ്ങൾക്കുള്ള കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ക്വാറന്‍റൈൻ സംബന്ധിച്ച പൊതുവായ നിർദ്ദേശങ്ങൾ കൈമാറാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്ത കൊവിഡ് രോഗികളായ വിദ്യാർഥികളെക്കുറിച്ച് പ്രതിബാധിച്ച അഭിഭാഷകരോട് പരീക്ഷ 10 ലക്ഷം പേർക്കുള്ളതാണെന്നും ഇത് വ്യക്തിക്കോ പ്രദേശത്തിനോ ഇഷ്ടാനുസൃതമാക്കാനാവില്ലെന്നും കോടതി പറഞ്ഞു. പരീക്ഷകൾ ഇനിയും നീട്ടിവെച്ചാൽ അടുത്ത വർഷത്തെ യുപിഎസ്‌സി പരീക്ഷകളെ അത് ബാധിക്കുമെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷ നടത്തുമെന്നും യുപിഎസ്‌സി കോടതിയെ അറിയിച്ചിരുന്നു. ഒക്റ്റോബർ നാലിനാണ് പരീക്ഷ.

ABOUT THE AUTHOR

...view details