കേരളം

kerala

ETV Bharat / bharat

ശബരിമലയ്ക്ക് പ്രത്യേക നിയമം നിർമിക്കാൻ സുപ്രീംകോടതി നിർദ്ദേശം

ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്നും ശബരിമലയുടെ ഭരണ നിർവഹണത്തിനായി പ്രത്യേക നിയമം വേണമെന്നും സുപ്രീംകോടതി പറഞ്ഞു.

ശബരിമലയ്ക്ക് പ്രത്യേക നിയമം നിർമിക്കാൻ സുപ്രീംകോടതി നിർദ്ദേശം

By

Published : Nov 20, 2019, 1:19 PM IST

ന്യൂഡല്‍ഹി; ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. നാലാഴ്ചയ്ക്കകം നിയമം കൊണ്ടുവരണമെന്ന് കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നല്‍കി. പന്തളം രാജകുടുംബാംഗം സമർപ്പിച്ച ഹർജിയില്‍ വാദം കേൾക്കവേയാണ് ജസ്റ്റിസ് രമണയുടെ നിർദ്ദേശം. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടേയും ഭരണ നിർവഹണത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് പന്തളം രാജകുടുംബം കോടതിയെ സമീപിച്ചത്. ശബരിമല കേസില്‍ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ചിന്‍റെ വിധി എതിരായാല്‍ സർക്കാർ എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു.
ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്നും ശബരിമലയുടെ ഭരണ നിർവഹണത്തിനായി പ്രത്യേക നിയമം വേണമെന്നും സുപ്രീംകോടതി പറഞ്ഞു. സംസ്ഥാന സർക്കാർ കോടതിക്ക് കൈമാറിയ നിയമത്തിന്‍റെ കരടില്‍ ദേവസ്വം ബോർഡ് ഭരണസമിതിയില്‍ വനിതകൾക്ക് സംവരണം ചെയ്തതായി അറിയിച്ചു. എന്നാല്‍ കോടതി വിധി എതിരായാല്‍ വനിതകൾ എങ്ങനെ ശബരിമലയില്‍ പ്രവേശിക്കുമെന്ന് കോടതി ചോദിച്ചു. നിലവില്‍ തീർത്ഥാടന കാലമാണെന്നും നിയമനിർമാണത്തിന് കൂടുതല്‍ സമയം വേണമെന്ന സർക്കാരിന്‍റെ ആവശ്യം കോടതി പരിഗണിച്ചില്ല.

ABOUT THE AUTHOR

...view details