തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി; ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു - ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു
ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന ഡൽഹി തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷനാണ് ഹർജി സമർപ്പിച്ചത്
![തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി; ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു Supreme Court declines immediate stay on Electoral Bonds Scheme stay on Electoral Bonds Scheme Electoral Bonds Scheme Delhi elections business news തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി സ്റ്റേ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കില്ല ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു സുപ്രീം കോടതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5773283-thumbnail-3x2-sc---copy---copy.jpg)
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിൽ ഉടൻ സ്റ്റേ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന ഡൽഹി തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷനാണ് ഹർജി സമർപ്പിച്ചത്. ഈ പദ്ധതി പ്രകാരം 6,000 കോടി രൂപ റിസർവ് ബാങ്കും തെരഞ്ഞെടുപ്പ് കമ്മീഷനും സമാഹരിച്ചെന്ന് പ്രശാന്ത് ഭൂഷൻ ആരോപിച്ചിരുന്നു.പദ്ധതിയെ കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ, കള്ളപ്പണം ചാനലൈസേഷൻ എന്നിവയുമായും പ്രശാന്ത് ഭൂഷൻ താരതമ്യപ്പെടുത്തി. പദ്ധതി ഇന്ത്യൻ ജനാധിപത്യത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം ഹർജിയിൽ ആരോപിക്കുന്നു.