ന്യൂഡല്‍ഹി: ഉന്നാവൊ പീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് മാറ്റം. വാഹനാപകടത്തില്‍ പരിക്കേറ്റ പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് എയിംസിലേക്ക് മാറ്റിയത്. രാത്രി ഒന്‍പതരയോടെയാണ് പെണ്‍കുട്ടിയെ എയിംസിലെത്തിച്ചത്.
ഉന്നാവൊ പെൺകുട്ടിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റി - ഉന്നാവോ കേസ്
വാഹനാപകടത്തില്‍ പരിക്കേറ്റ പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് എയിംസിലേക്ക് മാറ്റിയത്
ഉന്നാവോ കേസ്
ഉത്തര്‍പ്രദേശ് ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിനെതിരെ പീഡനപരാതി നൽകിയിരുന്ന പെൺകുട്ടിക്ക് ജൂലൈ 30 നാണ് വാഹനാപകടത്തിൽ പരിക്കേറ്റത്.
Last Updated : Aug 5, 2019, 9:45 PM IST