അയോധ്യാ കേസ്: ആഴ്‌ചയില്‍ അഞ്ച് ദിവസവും വാദം കേൾക്കല്‍ തുടരുമെന്ന് സുപ്രീംകോടതി
ആഴ്‌ചയില്‍ അഞ്ച് ദിവസവും കേസില്‍ വാദം കേള്‍ക്കുന്നതിനുള്ള കോടതിയുടെ തീരുമാനം പ്രയാസമുണ്ടാക്കുന്നതായി സുന്നി വഖഫ് ബോര്‍ഡിന്‍റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ പരാതിപ്പെട്ടിരുന്നു
ന്യൂഡല്‍ഹി: അയോധ്യാ കേസില്‍ ആഴ്‌ചയില്‍ അഞ്ച് ദിവസവും വാദം കേൾക്കുന്നത് തുടരുമെന്ന് സുപ്രീംകോടതി. ആഴ്‌ചയില്‍ അഞ്ച് ദിവസവും കേസില്‍ വാദം കേള്‍ക്കുന്നതിനുള്ള കോടതിയുടെ തീരുമാനം പ്രയാസമുണ്ടാക്കുന്നതായി സുന്നി വഖഫ് ബോര്‍ഡിന്‍റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണാഘടനാ ബെഞ്ചിന്‍റെ പ്രതികരണം. അഞ്ച് പ്രവൃത്തിദിനങ്ങളിലുമുള്ള വാദം കേൾക്കല്‍ കാരണം കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും തയ്യാറെടുക്കാനുള്ള സാവകാശം ലഭിക്കുന്നില്ലെന്നായിരുന്നു രാജീവ് ധവാന്‍റെ പരാതി. എന്നാല്‍ രാജീവിന് ആവശ്യമെങ്കില്‍ ചെറിയ ഇടവേള നല്‍കുന്നത് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.