ന്യൂഡല്‍ഹി:ഹത്രാസ് യുഎപിഎ കേസില്‍ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ അമ്മയെ കാണാന്‍ അനുവദിക്കുമെന്ന് സുപ്രീം കോടതി. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അമ്മയെ കാണാമെന്നും സുപ്രീം കോടതി അറിയിച്ചു. അതേസമയം കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റണമെന്ന് സോളിറ്റര്‍ ജനറല്‍ കോടതിയിൽ ആവശ്യപ്പെട്ടു.
സിദ്ധിഖ് കാപ്പന് അമ്മയെ കാണാൻ അനുമതി - Siddique Kappan
വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അമ്മയെ കാണാമെന്നും സുപ്രീം കോടതി അറിയിച്ചു.

സിദ്ധിഖ് കാപ്പന് അമ്മയെ കാണാൻ അനുമതി
ഹത്രാസ് സന്ദർശനത്തിനിടെയാണ് സിദ്ധിഖ് കാപ്പന്‍ അറസ്റ്റിലാകുന്നത്. കലാപത്തിന് ശ്രമം നടത്തുന്നു എന്നാരോപിച്ചാണ് സിദ്ധിഖ് കാപ്പനെ ഉത്തർപ്രദേശില്‍ അറസ്റ്റ് ചെയ്യുന്നത്.