കേരളം

kerala

ETV Bharat / bharat

ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന; അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി - ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പരാതി

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പരാതിയിൽ ഗൂഢാലോചനയെന്ന് അഭിഭാഷകൻ ഉത്സവ് ബൈസൻ കോടതിയെ അറിയിച്ചിരുന്നു. ഈ സത്യവാങ്മൂലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് എ.കെ പട്നായിക്കിന്‍റെ മേൽനോട്ടത്തിൽ അന്വേഷണം

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

By

Published : Apr 25, 2019, 3:16 PM IST


സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പരാതിയിലെ ഗൂഢാലോചനയില്‍ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി. റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് എ.കെ പട്നായിക്കിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

രാവിലെ അഭിഭാഷകൻ ഉത്സവ് ബെയ്ൻസ് ഗൂഢാലോചനയിൽ ഹാജരാക്കിയ തെളിവുകൾക്ക് പ്രത്യേക അവകാശം ഇല്ലെന്ന് കോടതി പറഞ്ഞിരുന്നു. ഈ സത്യവാങ് മൂലം പരിശോധിച്ച് റിപ്പോർട്ട് സീൽ വെച്ച കവറിൽ സമർപ്പിക്കണം എന്നാണ് കോടതി നൽകിയ ഉത്തരവ്. അതിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും

ജസ്റ്റിസ് എ കെ പട്നായിക്കിന് സഹായം നൽകാൻ സി ബി ഐ ഡയറക്ടർക്കും നിർദ്ദേശം നൽകി. നേരത്തെ സി.ബി.ഐ, ഐ.ബി, ഡൽഹി പൊലീസ് എന്നിവരുമായി ജഡ്ജിമാർ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ഗൂഢാലോചന നടത്താൻ തനിക്ക് ഒന്നരക്കോടി വാഗ്ദാനം നൽകി എന്ന് ഉത്സവ് ബെയ്ൻസ് പറഞ്ഞു. നേരത്തെ സുപ്രീം കോടതിയിൽ നിന്ന് പുറത്താക്കപ്പെട്ട് രണ്ട് പേർക്ക് ഇതിൽ പങ്കുണ്ടെന്ന് ബെയ്ൻസ് സൂചിപ്പിച്ചിരുന്നു. എന്നാൽ പേരുകൾ വെളിപ്പെടുത്താൻ തയ്യാറായില്ല.

ഗൂഢാലോചന വിഷയം അതീവ ഗുരുതരമെന്ന് കോടതി പരാമർശം നടത്തി. എന്നാൽ ഈ അന്വേഷണം യുവതി നൽകിയ പരാതിയെ ബാധിക്കില്ലെന്നും കോടതി പറഞ്ഞു. നാളെ രാവിലെ പരാതിക്കാരി ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നിൽ ഹാജരാകാനും കോടതി ഉത്തരവിട്ടു.

അതേസമയം ആഭ്യന്തര അന്വേഷണ സമിതിയിൽ നിന്ന് ജസ്റ്റിസ് എൻ വി രമണ പിൻമാറി. പരാതിക്കാരി ജസ്റ്റിസ് രമണക്കെതിരെ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണ് പിൻമാറ്റം.

ABOUT THE AUTHOR

...view details