ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ മുന്‍ ജീവനക്കാരിയുടെ ലൈംഗിക ആരോപണം. ചീഫ് ജസ്റ്റിസിന്‍റെ വസതിയില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ചതായി 22 ജഡ്ജിമാര്‍ക്ക് പരാതി നല്‍കി.
ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം - ലൈംഗികാരോപണം
ജുഡീഷ്യല്‍ സ്വാതന്ത്ര്യം ഭീഷണിയിലെന്നും ചീഫ് ജസ്റ്റിസിനെയും ഓഫീസിനെയും നിര്‍ജീവമാക്കാനുള്ള ഗൂഢ പദ്ധതിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.
എന്നാല്‍ തനിക്കെതിരായ ആരോപണം അവിശ്വസനീയമെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. എല്ലാ ജീവനക്കാരോടും ബഹുമാനത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂവെന്ന് ചീഫ് ജസ്റ്റിസ്. പരാതിക്കാരിയായ സ്ത്രീയുടെ അനുചിതമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടിരുന്നു. പരാതിക്കാരിയായ സ്ത്രീക്കെതിരെയും അവരുടെ ഭര്‍ത്താവിനെതിരെയും രണ്ട് കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ജുഡീഷ്യല്‍ സ്വാതന്ത്ര്യം ഭീഷണിയിലാണ്. ചീഫ് ജസ്റ്റിസിനെയും ഓഫീസിനെയും നിര്‍ജീവമാക്കാനുള്ള ഗൂഢ പദ്ധതിയാണ് ആരോപണത്തിന് പിന്നില്‍. ഒരു ജൂനിയര്‍ അസിസ്റ്റന്‍റ് വിചാരിച്ചാല്‍ ഇത്ര വലിയ ഗൂഢാലോചന നടക്കില്ല. ഇതാണ് അവസ്ഥയെങ്കില്‍ മാന്യന്മാര്‍ ഈ ജോലിക്ക് വരില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.
ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ അടിയന്തര സിറ്റിംഗ് ചേരുന്നു. സോളിസിറ്റര്‍ ജനറലിന്‍റെ ആവശ്യപ്രകാരം ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലാണ് അടിയന്തര സിറ്റിംഗ് ചേരുന്നത്. ചീഫ് ജസ്റ്റിസെന്ന നിലയില്‍ ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് രഞ്ജന്‍ ഗൊഗോയ് പറഞ്ഞിരുന്നു.