കേരളം

kerala

ETV Bharat / bharat

ഫാവിപിറാവിര്‍ മരുന്നുമായി സണ്‍ ഫാര്‍മ ഇന്ത്യന്‍ വിപണിയിലേക്ക് - Favipiravir in India for Rs 35 per tablet

ഈ ആഴ്‌ച മുതല്‍ 35 രൂപ വിലവരുന്ന മരുന്ന് വിപണിയില്‍ ലഭ്യമാകും. ചെറിയ തോതിലുള്ള കൊവിഡ് വൈറസ് ബാധയ്‌ക്ക് ആന്‍റി വൈറല്‍ ചികില്‍സയ്‌ക്കായി രാജ്യം അംഗീകരിച്ച മരുന്നാണിത്.

ഫാവിപിറാവിര്‍ മരുന്ന് 35 രൂപയ്‌ക്ക്  covid 19  Sun Pharma launches Favipiravir in India  Favipiravir in India for Rs 35 per tablet  Favipiravir
ഫാവിപിറാവിര്‍ മരുന്നുമായി സണ്‍ ഫാര്‍മ ഇന്ത്യന്‍ വിപണിയിലേക്ക്

By

Published : Aug 4, 2020, 5:01 PM IST

മുംബൈ: കൊവിഡ് ചികില്‍സയ്‌ക്കായി ഉപയോഗിക്കുന്ന ഫാവിപിറാവിര്‍ മരുന്ന് ഇന്ത്യയില്‍ പുറത്തിറക്കി സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി. 35 രൂപയ്‌ക്കാണ് മരുന്ന് വിപണിയില്‍ ലഭ്യമാകുക. ഈ ആഴ്‌ച മുതല്‍ മരുന്ന് സ്റ്റോക്കുകള്‍ വിപണിയില്‍ ലഭ്യമാകും. ചെറിയ തോതിലുള്ള കൊവിഡ് രോഗത്തിന് ആന്‍റി വൈറല്‍ ചികില്‍സയ്‌ക്കായി രാജ്യം അംഗീകരിച്ച മരുന്നാണിത്. ഫ്ലുഗാര്‍ഡ് എന്ന ബ്രാന്‍ഡ് നെയിമിലാണ് മരുന്ന് അറിയപ്പെടുക.

ദിവസങ്ങളായി രാജ്യത്ത് 50000ത്തിലധികം കേസുകളാണ് നിത്യേന റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തരമായി കൂടുതല്‍ ചികില്‍സാമാര്‍ഗങ്ങള്‍ നല്‍കേണ്ടത് അനിവാര്യമാണെന്ന് സണ്‍ ഫാര്‍മ ഇന്ത്യ സിഇഒ കിര്‍തി ഗണോര്‍ക്കര്‍ പറഞ്ഞു. കുറഞ്ഞവിലയില്‍ മരുന്ന് ഇറക്കുക വഴി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും ആളുകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കാനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് തങ്ങളുടെ പിന്തുണയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളം ഫ്ലുഗാര്‍ഡ് ലഭ്യത ഉറപ്പു വരുത്താന്‍ സര്‍ക്കാരും ആരോഗ്യമേഖലയുമായി ചേര്‍ന്ന് കമ്പനി പ്രവര്‍ത്തിക്കുന്നതായിരിക്കും.

ഇന്ത്യയിലെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് സണ്‍ ഫാര്‍മ. ലോകത്തിലെ നാലാമത്തെ വലിയ ജെനറിക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി കൂടിയാണ് സണ്‍ ഫാര്‍മ. കമ്പനിക്ക് നൂറോളം രാജ്യങ്ങളില്‍ വിപണവും ആറ് ഭൂഖണ്ഡങ്ങളിലായി മരുന്ന് നിര്‍മാണ കേന്ദ്രങ്ങളും നിലവിലുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details