ലോക്സഭ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്നും മത്സരിക്കുമെന്ന് നടിയും അന്തരിച്ച കോൺഗ്രസ് നേതാവ് അംബരീഷിന്‍റെ ഭാര്യയുമായ സുമലത. സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരിക്കും മത്സരിക്കുകയെന്ന് സുമലത വ്യക്തമാക്കി.
മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സുമലത - സുമലത
മാണ്ഡ്യ ലോക്സഭാ മണ്ഡലത്തില്‍ കോൺഗ്രസ് സീറ്റ് നിഷേധിക്കപ്പെട്ടതോടെ സുമലത ബിജെപിയില്‍ ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും- സുമലത
ജെഡിഎസ് സ്ഥാനാർത്ഥി നിഖില്‍ ഗൗഡയാണ്സുമലതയുടെ എതിരാളി.കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനാണ് നിഖില്‍ ഗൗഡ.മാണ്ഡ്യയിൽ നേരിട്ടു കണ്ടവരെല്ലാം പറഞ്ഞത് അംബരീഷിൽ അവർക്കുള്ള വിശ്വാസം തന്നിലുമുണ്ടെന്നാണെന്ന് സുമലത പറഞ്ഞു. അങ്ങനെ അംബരീഷിന്‍റെ ഓർമ്മകൾ സജീവമായി നിലനിർത്താൻ സാധിക്കും. ഈ തീരുമാനം ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. അംബരീഷിന്റെപാരമ്പര്യം തുടരുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്നും സുമലത പറഞ്ഞു.