അസമില്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്ന് വീണു - Tezpur
വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടു.
അസമില്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്ന് വീണു
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30- എംകെഐ യുദ്ധവിമാനം അസമിലെ തേസ്‌പൂരില്‍ തകര്‍ന്ന് വീണു. പരിശീലന പറക്കലിനിടെ മിലന്‍പൂരിന് സമീപത്തെ പാടത്തേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. താഴെ വീണ വിമാനം കത്തിനശിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടതായി പ്രതിരോധ വക്താവ് ലഫ്‌റ്റനന്‍റ് കേണല്‍ ഹര്‍ഷ്‌വര്‍ദ്ധന്‍ പാണ്ഡേ അറിയിച്ചു. ഇരുവരെയും തേസ്‌പൂരിലെ അര്‍മി ബേസ് ആശുപത്രിയിലേക്ക് മാറ്റി.