ലഖ്നൗ: മഥുരയിലെ കൃഷ്ണ ജന്മഭൂമി വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് മഥുര സിവിൽ കോടതിയിൽ ഹർജി. കൃഷ്ണ ജന്മഭൂമിയുടെ ഓരോ ഇഞ്ചും ഭക്തർക്ക് പവിത്രമാണെന്നും ഹർജിയിൽ പറയുന്നു. നിലവിൽ കൃഷ്ണഭൂമിയെന്ന് അവകാശപ്പെടുന്ന ഭൂമിയിൽ മസ്ജിദാണ് നിലകൊള്ളുന്നത്.
കൃഷ്ണ ജന്മഭൂമി തിരികെ നൽകണം; മഥുര കോടതിയിൽ ഹർജി - മഥുര സിവിൽ കോടതി
ശ്രീകൃഷ്ണൻ ജനിച്ചത് ഈ ഭൂമിയിലാണെന്നും, ഈ പ്രദേശത്തെ 'കത്ര കേശവ് ദേവ്' എന്നാണ് അറിയപ്പെടുന്നതെന്നും ഹർജിയിൽ അവകാശപ്പെടുന്നു
അഭിഭാഷകൻ വിഷ്ണു ജെയിൻ സമർപ്പിച്ച ഹർജിയിൽ കൃഷ്ണ ജന്മഭൂമിയായ 13.37 ഏക്കർ മുഴുവനായും തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ടു. ഈ ഭൂമിയിൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഷാഹി ഇഡ്ഗാ മസ്ജിദിനെ നീക്കം ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ശ്രീകൃഷ്ണൻ ജനിച്ചത് ഈ ഭൂമിയിലാണെന്നും, ഈ പ്രദേശത്തെ 'കത്ര കേശവ് ദേവ്' എന്നാണ് അറിയപ്പെടുന്നതെന്നും ഹർജിയിൽ അവകാശപ്പെടുന്നു.
മസ്ജിദ് നിൽക്കുന്ന പ്രദേശത്താണ് ശ്രീകൃഷ്ണൻ ജനിച്ച കാരാഗ്രഹമെന്നും, അതിനാൽ മസ്ജിദ് ഇവിടെ നിന്ന് മാറ്റണമെന്നുമാണ് ഹർജി. മഥുരയിലെ കൃഷ്ണ ക്ഷേത്രം തകർത്തത് മുഗൾ ചക്രവർത്തി ഔറംഗസീബാണെന്നും ഹർജിയിൽ പറയുന്നു.