ചെന്നൈ ; ഫാത്തിമ ലത്തീഫിന്‍റെ മൊബൈല്‍ ഫോണിലെ ആത്മഹത്യാ കുറിപ്പ് മരിക്കുന്നതിന് മുൻപ് എഴുതിയത് തന്നെയെന്ന് ഫോറൻസിക് വിഭാഗം സ്ഥിരീകരിച്ചു. ഫാത്തിമ മരിക്കുന്നതിന് മുൻപ് എഴുതിയതാണ് രണ്ട് കുറിപ്പുകളും സ്ക്രീൻ ഷോട്ടുമെന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഫോറൻസിക് വിഭാഗം റിപ്പോർട്ട് നല്‍കി. അതേസമയം കേസില്‍ വിദഗ്ധ അന്വേഷണത്തിന് തമിഴ്‌നാട് സർക്കാർ മടിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. കേസില്‍ സിബിഐ അന്വേഷണ വേണമെന്ന ആവശ്യം കോടതി പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.
ഫാത്തിമ ലത്തീഫിന്‍റെ മരണം; ആത്മഹത്യാകുറിപ്പ് ഫാത്തിമയുടേതെന്ന് ഫോറൻസിക് റിപ്പോർട്ട് - ആത്മഹത്യാകുറിപ്പ് ഫാത്തിമയുടേതെന്ന് ഫോറൻസിക് റിപ്പോർട്ട്
ഫാത്തിമ മരിക്കുന്നതിന് മുൻപ് എഴുതിയതാണ് രണ്ട് കുറിപ്പുകളും സ്ക്രീൻ ഷോട്ടുമെന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഫോറൻസിക് വിഭാഗം റിപ്പോർട്ട് നല്‍കി. അതേസമയം കേസില്‍ വിദഗ്ധ അന്വേഷണത്തിന് തമിഴ്‌നാട് സർക്കാർ മടിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു.
അധ്യാപകനാണ് മരണത്തിന് ഉത്തരവാദി എന്നായിരുന്നു ഫാത്തിമയുടെ ഫോണിലെ സ്ക്രീൻ സേവറായി ഉണ്ടായിരുന്ന ആത്മഹത്യാ കുറിപ്പ്. ഈ സ്ക്രീൻ ഷോട്ടും മൊബൈല്‍ ഫോണിലെ രണ്ട് കുറിപ്പുകളും ഫാത്തിമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ നവംബർ ഒൻപതിന് മുൻപ് എഴുതിയതാണെന്നാണ് ഫോറൻസിക് റിപ്പോർട്ട്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നതില്‍ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചു. 2006 മുതല്‍ മദ്രാസ് ഐഐടിയില്‍ നടന്ന 14 മരണങ്ങളില്‍ വിശദ അന്വേഷണം വേണമെന്നും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ഫാത്തിമയുടെ അച്ഛൻ ലത്തീഫ് സമർപ്പിച്ച ഹർജിയിലാണ് കോടതി നിർദ്ദേശം.